നെടുംപുറംചാൽ: യുണൈറ്റഡ് മർച്ചന്റ് ചേംബർ നെടുംപുറംചാൽ യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡിയോഗവും 2026-28 വർഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും വിവിധ മേഖലകളിൽ മികവു തെളിയിച്ചവർക്കുള്ള അനുമോദനവും നെടുംപുറംചാൽ വ്യാപാര ഭവനിൽ നടന്നു.
30 വർഷം വ്യാപാരം പൂർത്തിയാക്കിയ വി.വി. തോമസ്, ചാൾസ് ജോസഫ്, ആന്റണി ഇല്ലത്ത്പറമ്പിൽ എന്നിവരെ ആദരിച്ചു. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കളെ അനുമോദിച്ചു. യുണൈറ്റഡ് മർച്ചന്റ് ചേംബർ സംസ്ഥാന ജനറൽ സെക്രട്ടറി ടി.എഫ്. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.വി. തോമസ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി ചാൾസ് ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു.
യുഎംസി ജില്ലാ വർക്കിംഗ് പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ, പേരാവൂർ യൂണിറ്റ് പ്രസിഡന്റ് കെ.എം. ബഷീർ, ലിസി ജോസഫ്, സജി കോടന്തൂർ തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികൾ: വി.വി. തോമസ്-പ്രസിഡന്റ്, ചാൾസ് ജോസഫ്-ജനറൽ സെക്രട്ടറി, വി.കെ. ആണ്ടി-ട്രഷറർ. 18 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും യോഗം തെരഞ്ഞെടുത്തു.